10
May 2026
Fri
10 May 2026 Fri
3 year old girl dies in Amburi after parked car roll forward

വിനോദയാത്രയ്ക്കിടെ മലയാളി കുടുംബം ഹരിയാനയില്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന്റെ സഹോദരി ബഷീറയാണ് മരിച്ചത്. ബഷീറയും ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹരിയാനയിലെ ഫിറോസ്പൂരില്‍ അപകടത്തില്‍പെട്ടത്. ബഷീറയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികള്‍ രണ്ടും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ: കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്