24
May 2026
Sun
വയനാട്ടില്‍ 85കാരി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടത്തറ ചെന്നലോട് വൈപ്പടി കുത്തിനി വീട്ടില്‍ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ തനിച്ചാണ് ഫാത്തിമ താമസിച്ചിരുന്നത്.
|
ഫാത്തിമ ധരിച്ചിരുന്ന ആഭരണങ്ങള്‍ കവരാനെത്തിയ ആളാണ് കൊലപാതകത്തിനു പിന്നില്‍.പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ വിട്ടുനല്‍കും. ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്‍ മകനാണ്.


