27
May 2026
Wed
27 May 2026 Wed
police charged case against many CPIM workers over attack against ED officials

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേയും ഇവര്‍ എത്തിയ വാഹനത്തിനു നേരെയും നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ക്കെതിരേ കേസെടുത്തു. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ പോലീസിന് കൈമാറി .സിപിഐഎം പാളയം ഏരിയ കമ്മിറ്റിയംഗം ഷാഹിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലേറില്‍ ഇഡി സംഘത്തിനൊപ്പമെത്തിയ പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണിനു പരിക്കേറ്റതും കൈകള്‍ക്കു പൊട്ടലേറ്റതുമായ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി. ആക്രമണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ സിപിഐഎം നേതാക്കളായ ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പോലീസുകാരോട് ഇവിടെ നിന്നു മടങ്ങണമെന്നും പോലീസ് തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ എത്തിച്ചുനല്‍കാമെന്നും വാക്കു നല്‍കുകയായിരുന്നു.

ALSO READ: റെയ്ഡ് പൂര്‍ത്തിയാക്കി ഇഡി സംഘം മടങ്ങി; ഉദ്യോഗസ്ഥരെത്തിയ വാഹനം അടിച്ചുതകര്‍ത്ത് സിപിഐഎം പ്രവര്‍ത്തകര്‍