06
Jun 2026
Sat
06 Jun 2026 Sat
Surya Kumar Yadhav excluded from T20 team for Englad Series

നിലവിലെ ടി 20 ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൂര്യകുമാര്‍ യാദവ് ഇല്ലാത്ത പുതിയ ടീം പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകന്‍ ശ്രേയസ് അയ്യര്‍ ആണ്. അണ്ടര്‍ 19 ലോകകപ്പിലും ഐപിഎല്ലിലും സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവച്ച കൗമാര താരം വൈഭവ് സൂര്യവംശിയും ടീമില്‍ ഇടംപിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബേ, തിലക് വര്‍മ(വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ് ദീപ് സിങ്, പ്രിന്‍സ് യാദവ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഇന്ത്യന്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 15കാരനായ വൈഭവ് സൂര്യവംശി. 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ആയിരുന്നു ഇതുവരെ ഈ ഖ്യാതി.

ALSO READ: ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു