13
Jun 2026
Sat
13 Jun 2026 Sat
ali bhatt dark fantacy advt

പ്രശസ്ത ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ അവര്‍ക്ക് ഒരു ദേശീയ ചലച്ചിത്ര അവാര്‍ഡും ആറ് ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. നിരവധി പരസ്യ ചത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആലിയ ഐടിസി ലിമിറ്റഡിന്റെ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെറ്റ്ഫ്‌ളിക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലെ ടെലിവിഷന്‍ കോമഡി ടോക്ക് ഷോ ആയ ‘കപില്‍ ശര്‍മ്മ ഷോ’യില്‍ ആലിയ ഈയിടെ പങ്കെടുത്തിരുന്നു. അവിടെ വന്ന ബാക്കി എല്ലാ അതിഥികള്‍ക്കും കോഫി നല്‍കിയപ്പോള്‍, ആലിയ മാത്രം പ്രത്യേകം ബ്ലാക്ക് ടീ ആവശ്യപ്പെട്ടു.
സ്റ്റാഫ് അവര്‍ക്ക് ബ്ലാക്ക് ടീ നല്‍കി. തുടര്‍ന്ന് ആലിയ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആലിയ ഭട്ട്: ”ഇതില്‍ പഞ്ചസാര ചേര്‍ത്തിട്ടുണ്ടോ?”
സ്റ്റാഫ്: ”യെസ്, ഒരു നുള്ള് പഞ്ചസാര ചേര്‍ത്തിട്ടുണ്ട്.”
എന്തോ വിഷം കണ്ടപോലെ ഒരു ഭാവത്തില്‍, അവര്‍ ആ ബ്ലാക്ക് ടീ തിരിച്ചുകൊടുത്തിട്ട് പറഞ്ഞു : ”പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ല. പഴങ്ങളുടെ രൂപത്തില്‍ മാത്രമേ പഞ്ചസാര കഴിക്കാവൂ..”

ആലിയയുടെ ഈ മറുപടിയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ഇതേ ആലിയ ഭട്ട് തന്നെയാണ് 100 ഗ്രാമില്‍ 35 ഗ്രാമിലധികം പഞ്ചസാര അടങ്ങിയിട്ടുള്ള ‘സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കോഫി ഫില്‍സ്’ ബിസ്‌ക്കറ്റിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടി. വലിയ തോതില്‍ പഞ്ചാസര അടങ്ങിയിട്ടുള്ള നിരവധി സോഫ്റ്റ് ഡ്രിങ്ക്‌സ് പരസ്യങ്ങളിലും ആലിയ ഭട്ട് ഉണ്ട്. ഇതില്‍ ഒക്കെ അടങ്ങിയിട്ടുള്ളത് ഒക്കെ പഞ്ചസാര തന്നെയല്ലേ ചേച്ചീ എന്നാണ് പലരും ചോദിക്കുന്നത്.