ആത്മഹത്യക്കു ശ്രമിച്ച നവവധുവായ 19കാരി ചികില്‍സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ റാത്തിക്കലില്‍ ആണ് സംഭവം. റാത്തിക്കല്‍ നാസിയ മന്‍സിലില്‍ നൗഷാദ്-സഹീറ ദമ്പതികളുടെ മകള്‍ നാസിയ(വാവ-19)യാണ് മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു നാസിയയും കൊല്ലം പരവൂര്‍ തെക്കുംഭാഗം മാണിക്കഴികം വീട്ടില്‍ അന്‍സറും വിവാഹിതരായത്.
|
കഴിഞ്ഞദിവസം വൈകീട്ടാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 13 ദിവസമായപ്പോഴേക്കും ലീവ് കഴിഞ്ഞ് അന്‍സര്‍ ജോലി സ്ഥലമായ കുവൈത്തിലേക്ക് പോയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു നാസിയ എന്ന് വീട്ടുകാര്‍ പറയുന്നു.
ALSO READ: എംഡിഎംഎയുമായി രണ്ടു യുവാക്കളും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍




