05
Jul 2026
Mon
05 Jul 2026 Mon
OMAN ACCIDENT DEATH

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിനിക്ക് ഒമാനില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷഹന (24) യാണ് മരച്ചത്. ഒമാനിലെ സലാല- ഹൈമ റോഡിലാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെ യാത്ര ചെയ്തിരുന്ന മുഹമ്മദ് അനസ് പൂളക്കല്‍ (26) എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മസ്‌കത്തിലെ സീബില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാല്‍ക്കണ്‍ ഗ്രാഫിക്‌സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരുക്കേറ്റ മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷഹന സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയത്.

Kannur woman dies in Oman accident

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക