24
Jul 2026
Fri
24 Jul 2026 Fri
vande matharam amith sha

വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കാനും ദേശീയ ഗാനത്തിന് തുല്യമാക്കാനുമുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു സംബന്ധിച്ച ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. നിലവില്‍ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതോടെ വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കും.

ALSO READ: ഡല്‍ഹിയിലെ സമരത്തിന് പിന്തുണ; കൊച്ചിയില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കെതിരേ കേസെടുത്ത് പോലീസ്! കേരള പോലീസും സംഘികള്‍ക്കൊപ്പമോ എന്ന് സോഷ്യല്‍ മീഡിയ

ഇതോടെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കല്‍ നിര്‍ബന്ധമാകും. ഇതിന് ആരെങ്കിലും തടസ്സം നിന്നാല്‍ ജയിലില്‍ പോകേണ്ട അവസ്ഥയും വരും.

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍, സഭ അവസാനിക്കുന്നത് വരെ നിര്‍ബന്ധമായും സഭയില്‍ തുടരാന്‍ ബിജെപി തങ്ങളുടെ എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെ നിലവിലുള്ള നിയമങ്ങളെ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ പുതിയ നടപടി.