തിരുവനന്തപുരത്ത് നടുറോഡിൽ രണ്ടാം ഭർത്താവ് യുവതിയുടെ കൈ വെട്ടിമാറ്റി. കടയ്ക്കാവൂർ ചാവടിമുക്കിൽ ആണ് സംഭവം. കടയ്ക്കാവൂർ സ്വദേശി വിജിയുടെ കൈയാണ് രണ്ടാം ഭർത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് വെട്ടിമാറ്റിയത്.
|
ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്നാണ് നാട്ടിലെത്തിയത്. ശേഷം പ്രതി ജോലി ചെയ്യുന്ന വർക്ഷോപ്പിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് പ്രതി വർക്ഷോപ്പിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വിജിയുടെ തലക്കും കൈകളിലും വെട്ടുകയായിരുന്നു. വിജിയുടെ ഒരുകൈ പൂർണമായും അറ്റുപോവുകയായിരുന്നു. ഒരു വർഷം മുമ്പും വിജിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.
ALSO READ: വോസിഞ്ഞ, നമ്മുടെ സുല്‍ഫിയല്ലേ അത്
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





