ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാമുകിയുടെ കുഴിമാടത്തിലെത്തി ജീവനൊടുക്കി ഇസ്രായേലി യുവാവ്. 30കാരനായ ബര്‍ അസ്രഫ് ആണ് കാമുകി ലിറോന്‍ ബര്‍ദയുടെ കുഴിമാടത്തിലെത്തിയ ശേഷം സ്വയം വെടിവച്ചുമരിച്ചത്. മൂന്നുദിവസം മുമ്പ് സഹോദരന്റെ വിവാഹം നടന്നപ്പോള്‍ നൃത്തമാടുകയും ഗാനമാലപിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
|
ശനിയാഴ്ച വധുവിനെ ആദരിക്കുന്ന ചടങ്ങിനിടെ ബര്‍ അസ്രഫിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കാമുകിയുടെ കുഴിമാടത്തിനു സമീപം മരിച്ചുകിടക്കുന്ന യുവാവിനെ കണ്ടത്. ബര്‍ എല്ലാദിവസവും കാമുകിയുടെ കുഴിമാടം സന്ദര്‍ശിക്കുമായിരുന്നുവെന്ന് യുവാവിന്റെ അമ്മ ബ്രച അസ്രഫ് പറഞ്ഞു.
ALSO READ: ദുബയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





