08
Aug 2026
Sat
08 Aug 2026 Sat
abandoned car of Arjun Ayanki found in Kannur

പോലീസ് ഊര്‍ജിതമായി തിരയുന്നതിനിടെ ക്വട്ടേഷന്‍ സംഘാഗവും സിപിഐഎം ബന്ധവുമുള്ള അര്‍ജുന്‍ ആയങ്കി സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പനങ്കാവിലാണ് അര്‍ജുന്റെ വാഹനം കണ്ടെത്തിയത്. അര്‍ജുന്റെ ഭാര്യയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് ഇട്ടിരുന്നത്. ഇതിനിടെ ഇയാളുടെ നിരവധി കൂട്ടാളികളെ പോലീസ് പിടികൂടുകയും ചെയ്തു.

അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് കഴിഞ്ഞ മെയ് മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പോലീസ് അറിയിച്ചത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ അര്‍ജുന്‍ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇയാള്‍ക്കെതിരേ വീണ്ടും കേസെടുക്കുകയുണ്ടായി. മുഖ്യമന്ത്രി വി ഡി സതീശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.

ALSO READ: മലയാലപ്പുഴയില്‍ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 51കാരന്‍ പിടിയില്‍; വിദേശത്തേക്ക് കടന്ന അച്ഛനെ നാട്ടിലെത്തിക്കാന്‍ ശ്രമം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക