നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി നിരവധി യുവാക്കളില്‍ നിന്നായി തട്ടിയെടുത്തത് 6 കോടി രൂപ. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പല്ലവി സിങ് രാജ്പുത് ആണ് തട്ടിപ്പുകാരി.
|
ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്ന പല്ലവി പിന്നീട് ബന്ധം മറ്റൊരു തലത്തിലെത്തിക്കുകയും ഇവരുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിവരികയായിരുന്നു. തട്ടിപ്പിനിരയായ യുവാക്കളുടെ വിവരമറിഞ്ഞ ഹൈക്കോടതി അഭിഭാഷകന്‍ യുവതിക്കെതിരേ പരാതി നല്‍കിയതോടെ വിവരം പുറംലോകമറിയുന്നത്.
ബലാല്‍സംഗം, വധശ്രമം തുടങ്ങിയ പരാതികള്‍ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല്ലവി യുവാക്കളില്‍ നിന്ന് പണം തട്ടിയിരുന്നത്. പല്ലവി നല്‍കുന്ന പരാതികളില്‍ അഞ്ചു യുവാക്കള്‍ ജയിലിലാവുകയും ചെയ്തു. സ്വീറ്റി തിവാരി എന്നായിരുന്നു പല്ലവിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൊന്നിന്റെ പേര്. തട്ടിപ്പിന് പല്ലവിയെ സഹായിക്കാന്‍ രണ്ട് സ്ത്രീകളും രണ്ടു പുരുഷന്മാരുമുണ്ടായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ALSO READ: മെസ്സിയുടെ അച്ഛന്‍ ജോര്‍ജ് മെസ്സി അന്തരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



