12
Aug 2026
Wed
12 Aug 2026 Wed
groom to be committed suicide after bride to be found dead

പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിനു പിന്നാലെ പ്രതിശ്രുത വരൻ ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോൾ ചെയ്തശേഷമായിരുന്നു യുവതി തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെ പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) എറണാകുളത്തെ ഹോട്ടൽ മുറിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബർ 26നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തയ്യിൽ വീട്ടിൽ കെ ചന്ദ്രൻ-റീന ദമ്പതികളുടെ മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയായിരുന്നു. സഹോദരി: പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുൻസൂരിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടൽ‍ മുറിയിലാണ് അമൽ ആത്മഹത്യ ചെയ്തത്.

ALSO READ: വീട്ടിൽ നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ട് കൂമ്പാരത്തിന് ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് വിശദീകരണം നൽകാനായില്ലെന്ന് അന്വേഷണ റിപോർട്ട്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക