വീട്ടിൽ നിന്ന് കത്തിയ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമയ്ക്ക് വിശദീകരണം നൽകാനായില്ലെന്ന് ലോക്സഭ നിയോഗിച്ച അന്വേഷണ സമിതി. ഈ സംഭവത്തിൽ ജഡ്ജി കുറ്റക്കാരനാണെന്നും സമിതി റിപോർട്ടിൽ പറയുന്നു.
|
2025 മാർച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. തീപിടിത്ത വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കത്തിയ നോട്ടുകളുടെ കൂമ്പാരം കണ്ടത്.
സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി. ദൃശ്യങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി.
കണ്ടെത്തിയതിൽ കൂടുതലും 500 രൂപയുടെ നോട്ടുകെട്ടുകൾ ആയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി ജസ്റ്റിസ് വർമ രാജിവച്ചു. ഇതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികൾ ഫലത്തിൽ അപ്രസക്തമായിത്തീർന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ രാജി നിയമ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല.
ALSO READ: ബിജെപി പ്രാദേശിക നേതാവിന്റെ മരണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെ സസ്പെൻഡ് ചെയ്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





