14
Aug 2026
Fri
14 Aug 2026 Fri
nurse found dead in hostel romm in Thalassery

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)വിനെയാണ് തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.നാട്ടില്‍ പോയ അലീന ബുധനാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്.

തലശ്ശേരിയില്‍ നാലുവര്‍ത്തെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മുറിയില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ മറ്റുള്ളവര്‍ അലീനയെ പലതവണ വിളിച്ചുനോക്കി. വാതില്‍ തുറക്കാത്തതിനാല്‍ സംശയമായി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: ‘അമല്‍ വിളിച്ചിരുന്നു…’: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി; നിഗൂഢതയായി ആ വിഡിയോ കോള്‍!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക