13
Aug 2026
Thu
13 Aug 2026 Thu
Anu Sree and Amal

ഉദുമ: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്. കാസർകോട് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ (25), കണ്ണൂർ അമ്പത്തട്ട് സ്വദേശി അമൽ എന്നിവരുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇരുവരുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരുന്ന ഡിസംബർ 26-ന് വിവാഹം കഴിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവനൊടുക്കിയത്. ഒരുമിച്ച് നടത്തിയ വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവം. അനുശ്രീയെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്തും, അമലിനെ എറണാകുളത്തെ ഹോട്ടൽ മുറിയിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹുൻസൂർ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നു. ഇതിനുശേഷമാണ് അപകടകരമായ സംഭവവികാസങ്ങൾ ഉണ്ടായത്. ഈ സമയത്ത് അനുശ്രീയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, ആ സമയം അമൽ വിളിച്ച കാര്യം അനുശ്രീ പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കുടുംബത്തിനും വ്യക്തതയില്ല.

ALSO READ: 

ബുധനാഴ്ച രാവിലെ വീട്ടുകാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ കോൾ എടുത്തിരുന്നില്ല. തുടർന്ന് ഹുൻസൂരിലെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവർ ചെന്നു നോക്കിയപ്പോഴാണ് അനുശ്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹുൻസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

പാലാരിവട്ടത്തായിരുന്നു അമൽ താമസിച്ചിരുന്നത്. അനുശ്രീയുടെ മരണവിവരമറിഞ്ഞതോടെ ബുധനാഴ്ച രാവിലെ 8.45-ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ അമൽ മുറിയെടുത്തു. തുടർന്ന് താൻ നിൽക്കുന്ന ലൊക്കേഷൻ സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. വിവരമറിയാൻ സുഹൃത്തുക്കൾ തിരികെ വിളിച്ചെങ്കിലും അമൽ ഫോണെടുത്തില്ല. സംശയം തോന്നി സ്ഥലത്തെത്തി വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നീലേശ്വരത്തെ മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി ഉടമ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ് അനുശ്രീ (സഹോദരി: ശ്രീലക്ഷ്മി). സുധാകരൻ എ – അനിത ദമ്പതികളുടെ മകനാണ് അമൽ (സഹോദരി: നക്ഷത്ര).

Tags: Uduma SBI Officers Death, Anushree Amal Suicide, Kasaragod News, Ernakulam Lodge Death, Kerala Police Investigation, Crime News Malayalam, Latest Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക