14
Aug 2026
Fri
14 Aug 2026 Fri
video emerging social media about girls drinking liquor inside school

സ്കൂൾ വരാന്തയിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ മദ്യപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെതിരേ നടപടി സ്വീകരിച്ച് അധികൃതർ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് ഒന്നിന് പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് ഏതാനും വിദ്യാർഥിനികൾ സ്കൂൾ വരാന്തയിലിരുന്ന് മദ്യപിച്ചത്. സ്കൂൾ പരിസരത്തിരുന്ന് വിദ്യാർഥിനികൾ മദ്യപിക്കുന്നതും പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മറ്റൊരു വിദ്യാർഥി പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെയാണ് സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, സംഭവത്തിൽ കന്യാകുമാരി ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ALSO READ: കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം’; വി.ഡി. സതീശന് ബിജെപി നേതാവിന്റെ മുന്നറിയിപ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക