16
Aug 2026
Sun
16 Aug 2026 Sun
Actor Devan

തിരുവനന്തപുരം: നടന്‍ ദേവന്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെയ്ക്കുന്നതായി ദേവന്‍ അറിയിച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ നടന്ന ശ്രീരാമ സാഗരം സമാപന സമ്മേളന വേദിയിലാണ് ബി.ജെ.പിയില്‍നിന്ന് രാജിവെയ്ക്കുന്നതായി ദേവന്‍ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഇന്ന് തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

ALSO READ: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ ഗുരുതര വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്; എ ക്ലാസ് മണ്ഡലത്തില്‍ നാലര കോടി ചെലവാക്കിയെന്ന് കണക്ക്; എന്നാല്‍ പലര്‍ക്കും പണം കിട്ടിയില്ല

അപ്രതീക്ഷിതമായായിരുന്നു നടന്റെ രാജി പ്രഖ്യാപനം. ക്ഷേത്രത്തിലെ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ദേവന്‍. തന്റെ പ്രസംഗത്തിനിടെയായിരുന്നു പ്രഖ്യാപനം. ബിജെപി നേതാവ് കെ രാധാകൃഷ്ണന്‍ വേദിയിലുണ്ടായിരുന്നു. ദേവന്റെ പ്രഖ്യാപനത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തനിക്ക് ചില കാര്യങ്ങള്‍ തുറന്നു പറയാനുണ്ടെന്ന് ദേവന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

2004ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2022ലാണ് പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ അന്ന് പറഞ്ഞിരുന്നു. 2023ല്‍ ആണ് ദേവന്‍ ബിജെപി വൈസ് പ്രസിഡന്റായത്.

2004ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുമുണ്ട്.

Tags: Actor Devan BJP resignation, Devan resigns from BJP, Devan BJP state vice president, Actor Devan politics, Kerala politics news Malayalam, Malayalam news update, Kerala news headlines

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക