16
Aug 2026
Sun
16 Aug 2026 Sun
Christiano Ronaldo plans to retire this year

വിരമിക്കല്‍ സൂചന നല്‍കി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാല്‍ഡോ. ഇത് ഒരുപക്ഷേ എന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കും. ഗംഭീരമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് വിടവാങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാല പങ്കാളി ജോര്‍ജിന റോഡ്രിഗസിനെ വിവാഹം ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു ക്രിസ്റ്റിയാനോ ഈ ബോംബ് പൊട്ടിച്ചത്. 41കാരനായ താരം പ്രഫഷനല്‍ മല്‍സരങ്ങളില്‍ നിന്ന് 1000 ഗോളുകള്‍ തികയ്ക്കുകയെന്ന സ്വപ്‌ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണുള്ളത്. 976 ഗോളുകളാണ് ഇതിനകം താരം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2026-2027വര്‍ഷം പൂര്‍ത്തിയാക്കി കളിക്കളത്തോട് വിടപറായാനാണ് റൊണാല്‍ഡോ ഉദ്ദേശിക്കുന്നതെന്നാണ് കരുതുന്നത്.

ALSO READ: 16 രൂപയ്ക്ക് വസ്ത്രം വാങ്ങാമെന്ന വാഗ്ദാനം കേട്ടെത്തിയത് നൂറുകണക്കിന് പേര്‍; കാര്യങ്ങള്‍ കൈവിട്ടതോടെ ഇടപ്പെട്ട് പോലീസ്
f Christiano Ronaldo plans to retire this year

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക