പിറന്നാള്‍ ആഘോഷിക്കാന്‍ 16 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ച തുണിക്കടയുടമ വെട്ടിലായി. നൂറുകണക്കിനു പേര്‍ തടിച്ചുകൂടുകയും കടയ്ക്കുള്ളില്‍ കയറാന്‍ ഉന്തും തള്ളുമാവുകയും ചെയ്തതോടെ കട അടച്ചിടാന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ പോലീസും സ്ഥലത്തെത്തി. കാണ്‍പൂരിലെ ആലം മാര്‍ക്കറ്റിലാണ് സംഭവം.
|
ആഗസ്റ്റ് 16ന് അര്‍ധരാത്രിക്ക് ശേഷം ആദ്യ 16 മിനിറ്റ് സമയത്തേക്ക് ഏതു വസ്ത്രവും വെറും 16രൂപയ്ക്കു നല്‍കുമെന്നായിരുന്നു ആലം മാര്‍ട്ട് ഉടമ റയീസ് ആലം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഓഫര്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ആളുകള്‍ മാര്‍ക്കറ്റിലേക്ക് ഒഴുകിയെത്തി.
ആഗസ്റ്റ് 15ന് രാത്രി 11 ഓടെ തന്നെ കടയ്ക്ക് മുന്നില്‍ വലിയ തിരക്ക് രൂപപ്പെട്ടു. പിന്നീട് നൂറുകണക്കിന് ആളുകള്‍ റോഡിലും പരിസരത്തും നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെടുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാവുകയും ചെയ്തു.
തിരക്ക് നിയന്ത്രണാതീതമായതോടെ കട അടച്ചിട്ടു. ഇതോടെ ആളുകള്‍ പ്രതിഷേധിച്ചു.
രംഗം കൂടുതല്‍ വഷളായതോടെ ആളുകള്‍ പരസ്പരം തള്ളുകയും ഓടുകയും ചെയ്തതിനിടെ ചിലര്‍ക്കു വീണ് പരിക്കേറ്റു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
ALSO READ: യൂനിഫോം ഇസ്തിരിയിടുന്നതിനിടെ 13കാരി ഷോക്കേറ്റു മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





