22
Aug 2026
Sat
22 Aug 2026 Sat

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുലാണ് പുതിയ ട്രഷറർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് ചിന്ത ജെറോം. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
92 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിലുള്ളത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളുമുണ്ട്. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരാകും. ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക