22
Aug 2026
Sat
22 Aug 2026 Sat
5 dies after bus rammed in to a birthday party

കുഞ്ഞ് പിറന്നതിൻറെ ആഘോഷപരിപാടിയിലേക്ക് ബസ് പാഞ്ഞുകയറി 5 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ബിഹാറിലെ ബെറ്റിയയ്ക്ക് സമീപം പരാവു ടോള ബാങ്കത്വയിലാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി വൈകിയാണ് സംഭവം. റോഡരികിൽ സംഘടിപ്പിച്ചിരുന്ന ‘ഓർക്കസ്ട്ര’ നൃത്തപരിപാടി കാണാനെത്തിയ ജനക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി എത്തിയ കുഞ്ഞിന്റെ അച്ഛനും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് ബെറ്റിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. ട്രക്കിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ALSO READ: ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തി; ഭർത്താവ് അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക