ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും മിന്നും സെഞ്ചുറി നേട്ടവുമായി ഇന്ത്യൻ യുവബാറ്റർ ദേവ്ദത്ത് പടിക്കൽ. മൂന്നാം നമ്പറിലിറങ്ങി 193 പന്തിൽ 12 ഫോറുകളുടെ അകമ്പടിയോടെ 117 റൺസാണ് പടിക്കൽ അടിച്ചുകൂട്ടിയത്. ഇതോടെ വിദേശത്ത് നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന രാഹുൽ ദ്രാവിഡിന്റെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പടിക്കൽ സ്വന്തമാക്കി. 1998-99 ൽ ന്യൂസിലൻഡിനെതിരെ ദ്രാവിഡ് നേടിയ 321 റൺസിന്റെ റെക്കോർഡാണ് പടിക്കൽ മറികടന്നത്.
|
ശ്രീലങ്കയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ സന്ദർശക ബാറ്റർ എന്ന ചരിത്രനേട്ടവും ദേവ്ദത്ത് സ്വന്തമാക്കി. സന്ദർശക ടീമിന്റെ മൂന്നാം നമ്പർ ബാറ്ററായി ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ (307 റൺസ്) റെക്കോർഡും താരം മറികടന്നു. ആദ്യ ടെസ്റ്റിൽ 167 റൺസ് അടിച്ചുകൂട്ടിയ പടിക്കലിന് പരമ്പരയിൽ ഇതുവരെ 328 റൺസായി.
അതേസമയം, കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന ശക്തമായ നിലയിലാണ്. 120 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ നായകൻ ശുഭ്മൻ ഗിൽ 50 റൺസെടുത്ത് പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാൾ (45), രവീന്ദ്ര ജഡേജ (43) എന്നിവരും തിളങ്ങി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ധ്രുവ് ജൂറെലും (7) അരങ്ങേറ്റ താരം സാരൻഷ് ജെയിനുമാണ് (4) ക്രീസിൽ.
ALSO READ: ഇന്ത്യക്കാരനെ മകളുടെ കൺമുന്നിൽ വെടിവച്ച് കൊന്ന് മോഷ്ടാവ്
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



