പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് സിമന്റ് മിക്‌സിങ് ടാങ്കര്‍ ലോറി ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. സാങ്കേതിക തകരാര്‍ കാരണം റോഡരികില്‍ നിര്‍ത്തി അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മരം കയറ്റി വന്ന ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.
|
അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിന്റെ സഹായിയുമാണ് മരിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. ഇന്ന് പുലർച്ചെ3.30 ഓടെ കണ്ണൂർ -പാപ്പിനിശ്ശേരി വഴി പയ്യന്നൂരിലേക്ക് വരുന്ന വഴിയിലാണ് സംഭവം.
50 ടണ്ണോളം സിമന്റ് കയറ്റിവന്ന കോൺക്രീറ്റ് സിമന്റ് ബൾക്കർ നിയന്ത്രണം വിട്ട് തടിലോറിയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. ഇടിയുടെ ആഘാതത്തിൽ തടി ലോറിക്ക് തീപിടിച്ചു. ലോറിയിൽ കുടുങ്ങിക്കിടന്ന മറ്റൊരാൾ അതിദാരുണമായി വെന്തുമരിച്ചു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ALSO READ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് കാറിനും കേടുപാടുകൾ സംഭവിച്ചു.
വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. അതിവേഗം പടർന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയിൽ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. എന്നാൽ, അപ്പോഴേക്കും ഇയാൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. സത്യൻ, പി.പി.രാഹുൽ, യു.കെ.ലിജീഷ്, എസ്. ജിഷ്ണു, സുർജിത്ത് യദുലാൽ, ജിഷ്ണു ദേവ് എന്നിവരും ഹോംഗാർഡുമാരായ ദിനേശൻ, കെ.എം.ഗോവിന്ദൻ, ശ്രീജേഷ് എന്നിവരും പങ്കെടുത്തു.
Tags: Pilathara Mandur accident, Kannur road accident, Payyannur accident news, Lorry accident Kannur, Fire accident Pilathara, Kannur news Malayalam, Breaking news Malayalam, Kerala Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




