ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ റെസിഡൻഷ്യൽ സ്കൂളിനുള്ളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ കുഡച്ചി പ്രദേശത്തെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ഗൗതം ഭജന്ത്രി (14)യെയാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
|
സ്കൂളിലെ ഒരു മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ സംഭവം ആത്മഹത്യയല്ലെന്നാണ് ഗൗതമിന്റെ കുടുംബത്തിന്റെ ആരോപണം. കുട്ടിയെ മർദിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണത്തിലെ മറ്റ് കണ്ടെത്തലുകളും നിർണായകമാകും.
ALSO READ: ബിഹാറിൽ വിദ്യാർഥി പ്രതിഷേധം ശക്തം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


