കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു.
|
അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും കാറിന്റെ ഡ്രൈവറുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പരിക്കേറ്റ ഷിബില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാര്‍ഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്ത് നിന്ന് ട്രെയ്‌നിലാണ് പയ്യുന്നൂരിലെത്തിയത്. അവിടെ നിന്ന് വീട്ടിലേക്ക് പോകുന്നതിന് പയ്യന്നൂരില്‍ എത്തിയതായിരുന്നു. പെരുമ്പ പെട്രോള്‍പമ്പിന് സമീപത്ത് റോഡരികിലൂടെ നടന്നു പോകുന്നതിനിടെ പയ്യന്നൂര്‍ ടൗണ്‍ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഷാഹിദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
മരിച്ച ഷാഹിദ് മയ്യില്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ. നിരത്തും പാലം എസ് എസ് എഫ് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ് ഷാഹിദ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




