കാഠ്മണ്ഡു: നേപ്പാളില്‍ നാശം വിതച്ച മഹാപ്രളയത്തില്‍ നിന്ന് മരങ്ങളില്‍ വലിഞ്ഞുകയറി ജീവന്‍ തിരിച്ചുപിടിച്ച എട്ടുവയസ്സുകാരന്‍ അമ്മയുടെ അരികിലെത്തി. മക്കള്‍ ഇരുവരും മരിച്ചെന്നുകരുതി കണ്ണീരണിഞ്ഞുനിന്ന അമ്മ മാറ്റി മായ തമാങ് (28) ഒടുവില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ട് മക്കളെയും ജീവനോടെ തിരികെകിട്ടിയതിന്റെ ആശ്വാസത്തിലാണ്.
|
രസുവ ജില്ല സ്വദേശിയായ സോയല്‍ ഗാലെ (8) എന്ന കുട്ടിയാണ് കാലിന് ഒടിവും മുഖത്ത് പരിക്കുകളുമായി അതിജീവനത്തിന്റെ കഥ പറയുന്നത്. ബുധനാഴ്ച ദുരന്തമുണ്ടാകുമ്പോള്‍ സ്‌കൂളിലായിരുന്ന സോയല്‍ കൂട്ടുകാരനൊപ്പം സമീപത്തെ കാട്ടിലേക്ക് ഓടിക്കയറുകയും മരത്തില്‍ പിടിച്ചുകയറി പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ വിവരങ്ങള്‍ റോയിട്ടേഴ്സ് (Reuters) മാധ്യമസംഘമാണ് പുറത്തുവിട്ടത്. വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ബന്ധപ്പെടുകയും ഒടുവില്‍ ആശുപത്രിയിലെത്തി മകനെ കെട്ടിപ്പുണരുകയുമായിരുന്നു. ഇളയ മകനെയും നേരത്തെ ജീവനോടെ കണ്ടുകിട്ടിയിരുന്നു.
ലാംഗ്താംഗ് ലിറൂങ് പര്‍വ്വതമേഖലയിലെ ഹിമാനികള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുട്ടിയുടെ സ്‌കൂള്‍ കെട്ടിടം പൂര്‍ണ്ണമായും ഒലിച്ചുപോയിരുന്നു. പ്രളയത്തില്‍ നേപ്പാളിലും ടിബറ്റിലുമായി ഇതുവരെ 580-ലധികം ആളുകള്‍ മരിക്കുകയും 2,500-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 17,000-ത്തോളം കുട്ടികളെ പ്രളയം ബാധിച്ചതായി യുണിസെഫ് (ഡചകഇഋഎ) അറിയിച്ചു.
Tags: Nepal flood survival story, Nepal flash flood news, Miracle survival Nepal flood, World news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


