കോഴിക്കോട്: പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി നോര്‍ക്ക റൂട്ട്സിന്റെ നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയുടെ രണ്ടാംഘട്ട രജിസ്ട്രേഷന് പുരോഗമിക്കുന്നു. 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്റോള്‍മെന്റിനുള്ള അവസരം.
|
അഞ്ച് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളാണ് നോര്‍ക്ക കെയര്‍ പ്ലസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ മുതല്‍ മുകളിലേക്കുള്ള പോളിസികളില്‍ മാതാപിതാക്കളെയും (80 വയസ്സ് വരെ) ഉള്‍പ്പെടുത്താനും അവസരമുണ്ട്.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളി കൂട്ടായ്മകളും സംഗമങ്ങളും വഴി നോര്‍ക്കയുടെ ഐ.ഡി കാര്‍ഡുകളും ഇന്‍ഷുറന്‍സ് പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയിനുകളും പുരോഗമിക്കുന്നു.
Tags: NORKA Roots, NORKA Care Plus, NRI Health Insurance Kerala, Pravasi Health Insurance, NORKA Roots Registration, Kerala Pravasi News, NORKA ID Card
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



