മുംബൈ: ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ-പാനീയ ബ്രാൻഡുകളുടെ നിർമ്മാണ, കാലാവധി (Expiry) തീയതികളിൽ മാറ്റം വരുത്തി വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിച്ച വൻ തട്ടിപ്പ് സംഘത്തെ നവി മുംബൈയിൽ പോലീസ് പിടികൂടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FDA) നവി മുംബൈ പോലീസ് ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ വ്യാജ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.
|
ലെയ്സ്, കുർകുറെ, മാഗി, നോർ (Knorr), രസോയ്, ഹെൽമാൻസ് (Hellmann’s), തംസ് അപ്പ്, ലിംക തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
-
ലെയ്സ് (Lay’s): ക്ലാസിക് സാൾട്ടഡ്, മാജിക് മസാല, സ്പാനിഷ് ടാംഗി ടൊമാറ്റോ, സിസ്ലിംഗ് ഹോട്ട്, ലെമൺ ചില്ലി തുടങ്ങിയ ഫ്ലേവറുകൾ.
-
കുർകുറെ (Kurkure): മസാല മഞ്ച്, റെഡ് ചില്ലി ചടാക്ക, നോട്ടി ടൊമാറ്റോ, സോളിഡ് മസ്തി, ഗ്രീൻ ചട്ണി, ഷെസ്വാൻ ചട്ണി, പഫ്കോൺ ചിസ്.
-
മറ്റു ഉൽപ്പന്നങ്ങൾ: മാഗി മസാല & ആട്ട നൂഡിൽസ്, ഫൺ ഫ്ലിപ്സ്, നോർ മഷ്റൂം സൂപ്പ്, രസോയ് കറി പേസ്റ്റുകൾ, ഹെൽമാൻസ് മയോണൈസ്, തംസ് അപ്പ്, ലിംക തുടങ്ങിയ പാനീയങ്ങൾ.
ഓഗസ്റ്റ് 24 മുതൽ 29 വരെയുള്ള തീയതികളിൽ തുർബെ ടിടിസി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ‘സാധന എന്റർപ്രൈസസ്’ എന്ന സ്ഥാപനത്തിൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ALSO READ: കാസര്‍കോഡ് തൈക്കടപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാക്കറ്റുകളിൽ മുൻപ് പ്രിന്റ് ചെയ്തിരുന്ന തീയതികൾ തിന്നർ (Thinner) ഉപയോഗിച്ച് മായ്ച്ചുകളയുകയോ ഇങ്ക്ജെറ്റ് പ്രിന്ററുകളും പ്രത്യേക സ്റ്റിക്കറുകളും ഉപയോഗിച്ച് പുതിയ തീയതികൾ പ്രിന്റ് ചെയ്യുകയോ ആയിരുന്നു ഇവരുടെ രീതി. ചേരുവകളെയും പോഷകമൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പഴയ ലേബലുകൾ മാറ്റി പുതിയ സ്റ്റിക്കറുകൾ പതിപ്പിച്ചതായും എഫ്.ഡി.എ കണ്ടെത്തി.
തട്ടിപ്പിൽ മുംബൈക്ക് പുറമെ ഡൽഹി, നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കയറ്റുമതി-ഇറക്കുമതി കമ്പനികൾക്കും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. റെയ്ഡിൽ 10 കയറ്റുമതി കമ്പനികളുമായി ബന്ധപ്പെട്ട 8,442 കാർട്ടൺ ഉൽപ്പന്നങ്ങൾ എഫ്.ഡി.എ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 75,21,269 രൂപയോളം വിലവരും. ഇതുകൂടാതെ കാലാവധി കഴിഞ്ഞതും ലേബൽ ഇല്ലാത്തതുമായ 30,600 രൂപയുടെ ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ആകെ 75 ലക്ഷത്തിലധികം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Tags: Lays Expiry Date Racket, Mumbai FDA Raid, Fake Food Racket Mumbai, Maggi Expiry Scam, National News Malayalam, Food Safety India, Navi Mumbai Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





