05
Sep 2026
Sat
05 Sep 2026 Sat
celebrating 50 years of cinema life of Mammootty in Sharjah on Sep 12

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം ആഘോഷിക്കുന്ന ‘രാജകീയം’ പരിപാടി സെപ്റ്റംബർ 12ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. മമ്മൂട്ടിക്കൊപ്പം സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളും ഗായകരും സംഗീതജ്ഞരും വേദിയിലെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വർഷം രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷൺ നൽകി മമ്മൂട്ടിയെ രാജ്യം ആദരിച്ചിരുന്നു. മികച്ച നടനുള്ള നാലാമത് ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയ വേളയിലാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം അഞ്ചുപതിറ്റാണ്ട് തികയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. 400ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള മമ്മൂട്ടിക്ക് നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഷാർജ എക്സ്പോ സെന്ററിൽ സെപ്റ്റംബർ 12ന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന് ആദരമർപ്പിക്കാൻ പ്രമുഖർ അണിനിരക്കും.
സംവിധായകരായ അടൂർ ​ഗോപാലകൃഷ്ണൻ, ഹരിഹരൻ, നടൻ സിദ്ദീഖ്, സ്റ്റീഫൻ ദേവസി, മധു ബാലകൃഷ്ണൻ, അരവിന്ദ് വേണുഗോപാൽ, നിത്യ മാമ്മൻ, അനുശ്രീ അനിൽ കുമാർ , രമ്യ നമ്പീശൻ, ജ്യോത്സ്ന രാധാകൃഷ്ണൻ, അനു സിത്താര, രമേഷ് പിഷാരടി, മിഥുൻ രമേഷ് എന്നിവർ

ടിക്കറ്റ് നിരക്കുകൾ

ബ്രോൺസ്: 50 ദിർഹം
സിൽവർ: 100 ദിർഹം
ഗോൾഡ്: 150 ദിർഹം
പ്ലാറ്റിനം: 300 ദിർഹം
ഡയമണ്ട്: 500 ദിർഹം
ടൈറ്റാനിയം: 1,000 ദിർഹം

ALSO READ: ഒറ്റയാൾ പോരാട്ടത്തിലൂടെ മാലിന്യപ്പുഴ വൃത്തിയാക്കിയ 21കാരനെ തേടി ഡച്ച് എൻജിഒയുടെ ജോലി വാഗ്ദാനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക