07
Sep 2026
Mon
07 Sep 2026 Mon
Attappadi Bhavanippuzha dead body

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയില്‍ യുവതിയെയും പെണ്‍കുട്ടിയെയും വെട്ടിനുറുക്കി ചാക്കില്‍ കെട്ടി തള്ളിയത് ഇതര സംസ്ഥാനക്കാരനെന്ന് സൂചന. മൂന്ന് ചാക്കുകളിലായാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവത് ഇതര സംസ്ഥാനക്കാരാരായ യുവതിയും കുഞ്ഞുമാണെന്നാണ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടത്തറ ഭാഗത്തെ കടയില്‍നിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പുതൂര്‍ ചീരക്കടവില്‍ ഇന്നലെ ഉച്ചയോടെയാണു പരിസരവാസികള്‍ ചാക്കുകെട്ടുകള്‍ കണ്ടത്. പുഴയില്‍ ഒഴുകിയെത്തിയ ചാക്കുകെട്ടുകള്‍ വെള്ളം കുറഞ്ഞതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ALSO READ: അയല്‍വാസിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; പോലീസ് തേടിയെത്തിയപ്പോള്‍ കണ്ടത് രക്തം വാര്‍ന്ന് മരിച്ചനിലയില്‍

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ഒരു ചാക്കില്‍ യുവതിയുടെയും കുട്ടിയുടെയും തലകള്‍ അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. 50 മീറ്റര്‍ ദൂരെ മറ്റൊരു ചാക്കില്‍ പെണ്‍കുട്ടിയുടെ ശരീരം ലഭിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കില്‍ യുവതിയുടെ ഉടല്‍ കണ്ടെത്തിയത്.

യുവതിക്ക് 30 വയസ്സും പെണ്‍കുട്ടിക്ക് 5 വയസ്സും തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങളിലും അടിവസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Tags: Attappadi Murder Case, Bhavani River Bodies Found, Palakkad Crime News, Attappadi News, Kerala Crime News, Palakkad Police, Crime News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക