08
Sep 2026
Tue
08 Sep 2026 Tue
അട്ടപ്പാടി അഗളിയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് അന്വേഷണം നടത്തുന്ന ചിത്രം

അഗളി: അട്ടപ്പാടിയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയില്‍ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകശേഷം ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ: കുട്ടികളുടെ വിമാനയാത്ര തടഞ്ഞു; കണ്ണൂര്‍ സ്വദേശിക്ക് ഖത്തര്‍ എയര്‍വേസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോള്‍ ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. മൃതദേഹങ്ങള്‍ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിച്ച ചാക്കായിരുന്നു ഇത്. ഈ ചാക്ക് വാങ്ങിയത് പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, കൊലപാതകത്തിനുള്ള പ്രേരണ എന്താണെന്ന അന്വേഷണത്തിലാണ് പോലീസ്.

Tags: Attappadi Murder Case, Agali News, Postmortem Report, Kerala Crime News, Attappadi Double Murder, West Bengal Native Murder, Bhavani River Murder Case, Palakkad Crime News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക