09
Sep 2026
Wed
09 Sep 2026 Wed
Iran navy seizes US underwater drone in Strait of Hormuz

ഹോര്‍മുസ് നിയന്ത്രിക്കാനുള്ള അമേരിക്കന്‍ ശ്രമം ഇറാന്റെ പ്രതിരോധത്തിന് മുന്നില്‍ പൂര്‍ണമായും പാളുന്നു. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തര്‍വാഹിനി ഇറാന്‍ നാവികസേന പിടിച്ചെടുത്തു. അന്തര്‍വാഹിനിയുടെ വിഡിയോ ഇറാന്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി തിരിച്ചടിയില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്കന്‍ സൈന്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, സര്‍വേ നടത്തുന്നതിനിടെ തങ്ങളുടെ അന്തര്‍വാഹിനി ഡ്രോണ്‍ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഇറാന്‍ പിടിച്ചെടുത്തത് ഈ അന്തര്‍വാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോണ്‍ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന ആയുധങ്ങള്‍ വഹിച്ചിരുന്നില്ലെന്നും പെന്റഗണ്‍ വക്താവ് അവകാശപ്പെട്ടു.

യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് തങ്ങളുടെ സൈന്യം അഞ്ച് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

തിരിച്ചടിയായി രണ്ട് അമേരിക്കന്‍ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാന്‍ വ്യക്തമാക്കി. അനുവാദമില്ലാതെ ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പത്തോളം മറ്റു എണ്ണ കപ്പലുകളും ആക്രമണത്തിനരയായി.

Tags: Iran US Conflict, Strait of Hormuz, Revolutionary Guard, MQ9 Drone, US Navy, World News Malayalam, Middle East Crisis

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക