തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വന്‍വര്‍ധന. 5 മുതല്‍ 15 രൂപ വരെയാണ് വര്‍ധന. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത രീതിയിലുള്ള പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു.
|
പ്രധാന വിവരങ്ങൾ (Key Highlights):
• വില വർദ്ധനവ്: റെയിൽവേ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങൾക്ക് 5 മുതൽ 15 രൂപ വരെ വില വർദ്ധിപ്പിച്ചു.
• മീൻകറി ഊണ്: 95 രൂപയായിരുന്ന മീൻകറി ഊണിന്റെ വില 110 രൂപയായി ഉയർന്നു.
• പലഹാരങ്ങൾ: വട, സമോസ, ദോശ, ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതിയ നിരക്ക്.
• മാറ്റമില്ലാത്തവ: ചപ്പാത്തി, പൊറോട്ട, പഴംപൊരി എന്നിവയുടെ നിരക്കിൽ മാറ്റമില്ല.
95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. 2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്‌ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും.
ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (10രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി-95, ചിക്കന്‍ ഫ്രൈഡ് റൈസ്-105, എഗ്‌റൈസ്-80, വെജ്‌ഫ്രൈഡ് റൈസ്-65 എന്നിങ്ങനെയാണ് മറ്റു വിലകള്‍. സാധാരണക്കാരായ യാത്രക്കാരെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ നിരക്ക് വര്‍ധന.
Tags: Railway news Malayalam, Railway station food price hike, Indian Railways food charges, Southern Railway news, Railway meals price hike, Kerala news Malayalam, Railway station catering rate, Fish meals price railway station, Railway snacks price, Trivandrum railway news
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



