09
Sep 2026
Wed
09 Sep 2026 Wed
Pinarayi Vijayan drinking water

കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് ഇ.ഡി ഡിജിപിക്ക് കത്ത് അയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ ടി. വീണ വഴി സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇക്കാര്യത്തില്‍ നിയമപരമായ പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇതില്‍ രാഷ്ട്രീയമില്ല. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികളില്‍നിന്നും കമ്പനികളില്‍നിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കേസുകള്‍ ഇ.ഡി നല്‍കിയ കത്തിലുണ്ട്. ന്യായീകരിക്കാന്‍ മാത്രമാണ് സിപിഎം നടക്കുന്നത്. സിപിഎം ഇപ്പോള്‍ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.

ALSO READ: വന്ദേമാതരത്തെ ചൊല്ലി ഇന്ത്യാ സഖ്യത്തില്‍ അടി; മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പങ്കെടുത്ത ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ്; അത് പറയാന്‍ കോണ്‍ഗ്രസ് ആരാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. അതിനാണ് അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി കത്ത് നല്‍കിയത്. നേരത്തെ പിണറായിയുടെ പേര് വ്യാഖ്യാനിക്കുന്ന തരത്തില്‍ ഇ.ഡി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പക പോക്കല്‍ മാത്രമാണിത്.

പച്ച ഇറച്ചി കടിച്ചു തിന്ന് രസിക്കുന്നു: മുഹമ്മദ് റിയാസ്

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും കേസ് എടുക്കണോ എന്നു തീരുമാനിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരാണെന്നും മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ. നിരപരാധിത്വം പൂര്‍ണമായും തെളിയിക്കാനാകും. മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചുതിന്നു രസിക്കുന്ന വാര്‍ത്തകളാണ് വര്‍ഷങ്ങളായി നടക്കുന്നത്. അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും റിയാസ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി (എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്) കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags: VD Satheesan, Pinarayi Vijayan, MV Govindan, PA Mohammed Riyas, ED Probe, CMRL Exalogic Case, Kerala Politics

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക