12
Sep 2026
Sat
12 Sep 2026 Sat
Adimali Babies Death Case

അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പോലിസ്. വലിയകാട്ടില്‍ അഫ്സല്‍ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ്സ് പ്രായമുള്ള കുട്ടികളായ ഇഹാന്‍,റിഹാന്‍ എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. പെയിന്റിനു ചേര്‍ക്കുന്ന തിന്നര്‍ കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ കുടിച്ചതായാണ് പിതാവ് അഫ്‌സല്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights):

ദുരൂഹ മരണം: അടിമാലി ഒഴുവത്തടത്ത് അഫ്സൽ-സാന്ദ്ര ദമ്പതികളുടെ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇഹാനും റിഹാനും മരിച്ചു.

പിതാവിന്റെ വാദം: കുട്ടികൾ അബദ്ധത്തിൽ തിന്നർ കുടിച്ചതാണ് മരണകാരണമെന്ന് പിതാവ് അഫ്സൽ അവകാശപ്പെട്ടു.

പോലീസ് കസ്റ്റഡിയിൽ: ഡോക്ടർമാരുടെ പരിശോധനയിൽ തിന്നർ കുടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താത്തതിനെ തുടർന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റ്‌മോർട്ടം നിർ നിർണ്ണായകം: പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

അഫ്സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, തിന്നര്‍ അകത്ത് ചെന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. അഫ്‌സലിന്റെ മൊഴികളില്‍ വൈരുധ്യമുള്ളത് പോലീസിനെ കുഴക്കുന്നുണ്ട്. തുടര്‍ന്ന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടില്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായും തിന്നര്‍ ഉള്ളില്‍ ചെന്നെന്ന് സംശയിക്കുന്നതായുമായിരുന്നു പിതാവിന്റെ മൊഴി. ഒരു കുഞ്ഞിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരു കുഞ്ഞിന്റെ മൃതദേഹം അടിമാലി മോണിങ് സ്റ്റാര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രം കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാവൂ.

Tags: Adimali news, Adimali twin babies death, Idukki crime news, Afsal Sandra babies death, Ozhuvathadam news, Adimali police case, Kerala crime news Malayalam, Mysterious death Idukki, Morning star hospital Adimali, Postmortem report news

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക