22
Sep 2026
Tue
22 Sep 2026 Tue

കുരങ്ങിന്റെ ആക്രമണത്തിൽ വയോധിക മരിച്ചു. കർണാടകയിലെ കൊപ്പാളിൽ ആണ് സംഭവം. 91കാരിയായ നജമുന്നിസ ബീഗമാണ് മരിച്ചത്. പ്രശസ്ത എഴുത്തുകാരൻ എം.എസ്. സവദത്തിയുടെ ഭാര്യയാണ് നജമുന്നിസ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ടി. പാട്ടീൽ നഗറിലെ വീട്ടുപരിസരത്തിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് കുരങ്ങ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ നജമുന്നിസയ്ക്ക് പരുക്കേറ്റു. വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

മകളെത്തി സഹായിക്കാൻ ശ്രമിക്കുന്നതിനിടെ കുരങ്ങ് അവരെയും ആക്രമിച്ചതായാണ് കുടുംബം പറയുന്നത്. തുടർന്ന് നജമുന്നിസയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് വഷളാവുകയും അടുത്ത ദിവസം ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.

ALSO READ:ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഷർജീൽ ഇമാമിന് ഒരാഴ്ച ഇടക്കാല ജാമ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക