27
Sep 2026
Sun
27 Sep 2026 Sun

സൗദിയിൽ തലശ്ശേരി സ്വദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. മയക്കുമരുന്ന് കടത്തിയ കേസിൽ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി(41)യെ ആണ് വധിച്ചത്..
ദമ്മാമിലെ ജയിലിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അബൂട്ടി ഓടിച്ചെത്തിയ ലാൻഡ് ക്രൂയിസറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാ സേന പിടികൂടുകയായിരുന്നു.
മറ്റൊരാൾ പാഴ്സൽ കൈമാറിയതാണെന്നും അതിനുള്ളിൽ മയക്കുമരുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണയ്ക്കിടെ വാദിച്ചിരുന്നു. എന്നാൽ, കേസിൽ പ്രതിക്കെതിരായ തെളിവുകൾ ശക്തമാണെന്ന് കണ്ടെത്തിയ സൗദി കോടതി വധശിക്ഷ വിധിച്ചു.

ശിക്ഷക്കെതിരെ അബൂട്ടി നൽകിയ ഉന്നതതല അപ്പീലുകളും ഹരജികളും നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.

ALSO READ:പുകയിലക്കടത്ത് സംഘത്തെ പിടികൂടാൻ 40 കിലോമീറ്റർ കാറിന്റെ മുകളിൽ തൂങ്ങി പോലീസുകാരൻ്റെ സാഹസികത

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക