ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ‘അശ്വതി അച്ചു’ എന്ന അശ്വതി, സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെമേൽ ചൂടുവെള്ളം ഒഴിക്കുകയും കമ്പികൊണ്ട് മർദിക്കുകയും ചെയ്തതായി പരാതി.കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിനി രാധാമണി (61)ക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്നാണ് രാധാമണിയെ ഉപദ്രവിച്ചതെന്നാണ് പരാതി.
|
വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് ആരോപണം. ചൂടുവെള്ളം ഒഴിച്ചതിന് പുറമെ കൈകൊണ്ടും കമ്പികൊണ്ടും രാധാമണിയെ മർദിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതിക്കെതിരെ ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.
ALSO READ: സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





