28
Sep 2026
Mon
28 Sep 2026 Mon

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അശ്വന്ത് കോക്ക് ഓടിച്ച വാഹനം കാറിലും ബൈക്കിലുമടക്കം മൂന്ന് വാഹനങ്ങളിൽ ഇടിച്ചെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചു.

അശ്വന്ത് കോക്ക് അമിതമായി മദ്യപിച്ചിരുന്നതായും അപകടത്തിന് പിന്നാലെ നാട്ടുകാരോട് തട്ടിക്കയറിയതായും പരാതിക്കാർ ആരോപിച്ചു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അശ്വന്ത് കോക്ക് സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ദിവസവേതന തൊഴിലാളിയിൽ നിന്ന് പൊറോട്ടയിലൂടെ പ്രതിമാസം 50 ലക്ഷം വരുമാനമുണ്ടാക്കുന്ന യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക