12
Oct 2026
Mon
12 Oct 2026 Mon
Nurse committed suicide attempt in Thodupuzha after work pressure

വിവാഹവാർഷിക ദിനത്തിലുണ്ടായ കുടുംബവഴക്കിനിടെ 14 മാസം പ്രായമുള്ള മകളെ രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ ശേഷം കെട്ടിടത്തിൽനിന്ന് ചാടിയ യുവതി മരിച്ചു. കാൺപുരിൽ റോഷ്നി (20) എന്ന യുവതിയാണ് ചികിത്സയിലിരിക്കെ ഒക്ടോബർ 11ന് മരിച്ചത്. പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ ഏഴിനായിരുന്നു റോഷ്നിയുടെയും ഭർത്താവ് നൂർ ആലമിന്റെയും മൂന്നാം വിവാഹവാർഷികം. ആഘോഷത്തിന്റെ ഭാഗമായി ഇരുവരും കേക്ക് മുറിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് റോഷ്നിയുടെ സഹോദരി ഇഷ്റത്തും ഭർത്താവ് നൂർ ആലമും തമ്മിൽ തർക്കമുണ്ടായതായാണ് കുടുംബാംഗങ്ങൾ പറയുന്നത്.

തർക്കത്തിനുശേഷം വീട്ടിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച സഹോദരിയെ റോഷ്നി തടയാൻ ശ്രമിച്ചെങ്കിലും ഇഷ്റത്ത് വഴങ്ങിയില്ല. ഇതോടെ വീട്ടിലെ സാഹചര്യം കൂടുതൽ വഷളായതായാണ് റിപ്പോർട്ട്. തുടർന്ന് കടുത്ത മാനസിക സംഘർഷത്തിനിടെ റോഷ്നി 14 മാസം പ്രായമുള്ള മകളെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്കെറിഞ്ഞ ശേഷം സ്വയം താഴേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും റോഷ്നിയുടെ നില ഗുരുതരമായി തുടർന്നു. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് യുവതി മരിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്, സഹോദരി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ALSO READ: നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പാക് അധീന കശ്മീരിൽ സ്ഫോടനം; ലഷ്കർ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക