മുംബൈ: പ്രശസ്ത ബോളിവുഡ് നടന് ആമിര് ഖാന്റെ അനന്തരവനും നടനുമായ ഇമ്രാന് ഖാന് ഇന്ത്യ വിടാന് നിര്ദ്ദേശം നല്കി മുംബൈ പൊലീസ്. മുംബൈയില് നടന്ന രാഷ്ട്രീയ പ്രതിഷേധത്തില് പങ്കെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. ഒക്ടോബര് 28-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന് ‘ലീവ് ഇന്ത്യ’ നോട്ടീസ് (Leave India Notice) നല്കിയതായി അധികൃതര് വ്യക്തമാക്കി.
|
പ്രതിഷേധവും അറസ്റ്റും വിവാദമായ പശ്ചാത്തലം
ഒക്ടോബര് 10-ന് മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, വോട്ടര്പട്ടിക ക്രമക്കേടുകള്ക്കെതിരെയും ‘കോക്ക്രോച്ച് ജനതാ പാര്ട്ടി’ (CJP) സംഘടിച്ച പ്രതിഷേധ പരിപാടിയിലാണ് ഇമ്രാന് ഖാന് പങ്കെടുത്തത്. നടനും പങ്കാളിയായ ലേഖ വാഷിങ്ടണും കസിന് സെയ്ന് മേരി ഖാനും സമരത്തില് പങ്കെടുത്തിരുന്നു.
തുടര്ന്ന് സുരക്ഷാ സേന ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസ് വാനിലിരുന്ന് സെല്ഫി എടുത്ത ഇമ്രാന് ഖാന് ‘ഞാന് എങ്ങോട്ടോ ഡ്രൈവിംഗിന് പോവുകയാണ്’ എന്ന് സമൂഹമാധ്യമങ്ങളില് കുറിച്ചത് അക്കാലത്ത് വലിയ വൈറലായിരുന്നു. എന്നാല് താനൊരു പൗരനെന്ന നിലയിലാണ് സമരത്തില് പങ്കെടുത്തതെന്നും പ്രത്യേക ആവശ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വിദേശ പൗരത്വവും ഒ.സി.ഐ (OCI) ചട്ടങ്ങളും
ഇമ്രാന് ഖാന് അമേരിക്കന് പൗരനാണെന്നും, അദ്ദേഹത്തിന്റെ പക്കല് പൂര്ണ്ണമായ ഇന്ത്യന് പൗരത്വത്തിന് പകരം ‘ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ’ (OCI) കാര്ഡ് മാത്രമാണുള്ളതെന്നുമാണ് അന്വേഷണത്തില് വ്യക്തമായത്.
സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാവ് കിരിത് സോമയ്യ മുംബൈ പൊലീസില് ഔദ്യോഗിക പരാതി നല്കിയിരുന്നു. വിദേശ പൗരനായിരിക്കെ ഇന്ത്യയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില് പങ്കെടുക്കുന്നതും ജനാധിപത്യ പ്രക്രിയകളില് ഇടപെടുന്നതും ഒ.സി.ഐ ചട്ടങ്ങളുടെയും വിസ നിബന്ധനകളുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇമിഗ്രേഷന് ആക്ടിലെ പ്രസക്തമായ വകുപ്പുകള് പ്രകാരം മുംബൈ പൊലീസ് ഇമ്രാന് ഖാന് രാജ്യം വിടാന് നോട്ടീസ് അയച്ചത്. ഒക്ടോബര് 28-നകം അദ്ദേഹം രാജ്യം വിടണമെന്നാണ് നിര്ദ്ദേശത്തില് ഉള്ളത്.
Tags: Actor Imran Khan Leave India Notice, Mumbai Police Imran Khan OCI Card, Cockroach Janta Party Protest Mumbai, Aamir Khan Nephew Imran Khan, Special Intensive Revision Protest, National News Malayalam, Entertainment News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



