ഗുരുഗ്രാം/ഡല്ഹി: ഹരിയാനയിലെ ഗുരുഗ്രാമില് മലയാളി ദമ്പതികളെ വാടക ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് നിര്ണായക വിവരങ്ങള് പുറത്ത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂര് സ്വദേശി ചേന്നോത്ത് നാരകശ്ശേരി എന്.സി. മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില് കെ. ഫര്ഹാന (28) എന്നിവരാണ് മരിച്ചത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ദുരൂഹ മരണം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
- കൊലപാതകവും ആത്മഹത്യയുമെന്ന് സംശയം: ഭാര്യ ഫർഹാനയെ (28) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മുഹമ്മദ് അസ്ലം (30) ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
- ഓഫീസിലേക്ക് ഇമെയിൽ സന്ദേശം: കൃത്യത്തിന് തൊട്ടുമുമ്പ് അസ്ലം താൻ ജോലി ചെയ്തിരുന്ന കമ്പനിക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു. തന്റെ മരണവിവരം വീട്ടുകാരെയും ഫ്ലാറ്റ് ഉടമയെയും അറിയിക്കണമെന്ന് ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നു.
- നടപടിക്രമങ്ങൾ പൂർത്തിയായി: ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സദർ ബസാർ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുഗ്രാം സെക്ടര് 68-ലെ ‘എംത്രിഎം മറീന’ (M3M Marina) സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്. നേരത്തെ ബെംഗളൂരുവില് ജോലി ചെയ്തിരുന്ന അസ്ലമും ഫര്ഹാനയും ഏതാനും മാസങ്ങള്ക്ക് മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവര്ക്ക് മക്കളില്ല.
ഓഫീസിലേക്ക് വന്ന ഇമെയില് സന്ദേശം നിര്ണ്ണായകമായി
സംഭവത്തിന് തൊട്ടുമുമ്പ് അസ്ലം താന് ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് അയച്ച ഇമെയില് സന്ദേശമാണ് ദാരുണ വിവരം പുറത്തറിയാന് ഇടയാക്കിയത്. താന് ഭാര്യയെ കൊലപ്പെടുത്താന് പോകുകയാണെന്നും താനും ജീവനൊടുക്കുകയാണെന്നും സൂചിപ്പിക്കുന്ന സന്ദേശത്തില്, തന്റെ അച്ഛന്റെയും ഫ്ളാറ്റ് ഉടമയുടെയും ഫോണ് നമ്പറുകള് ഉള്പ്പെടുത്തിയിരുന്നു. മരണവിവരം ഈ നമ്പറുകളില് ബന്ധപ്പെട്ട് അറിയിക്കണമെന്ന് കമ്പനിയോട് അഭ്യര്ത്ഥിച്ചിട്ടുണ്ടായിരുന്നു.
കമ്പനി അധികൃതര് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില് ബാദ്ഷാപൂര് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ദമ്പതികള് മരിച്ചിരുന്നു. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് കൈമാറി ഡല്ഹി പൊലീസ് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കിയ മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി ഡല്ഹി സദര് ബസാറിലെ മോര്ച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്മോര്ട്ടം നടപടികള്ക്ക് ശേഷം മൃതദേഹങ്ങള് ഡല്ഹിയിലെത്തിയ ബന്ധുക്കള്ക്ക് വിട്ടുനല്കി.
എന്നാല് ഇത്തരമൊരു കടുംകൈ ചെയ്യാന് പ്രേരിപ്പിച്ച യഥാര്ത്ഥ കാരണം എന്താണെന്നതില് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫളാറ്റില് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, ഡിജിറ്റല് തെളിവുകളുടെയും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിന്റെയും അടിസ്ഥാനത്തില് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും ബാദ്ഷാപൂര് പൊലീസ് അറിയിച്ചു.
Tags: Gurugram Malayali Couple Death, Aslam Farhana Death Gurugram, M3M Marina Sector 68 Gurugram, Kerala News Malayalam, National News Malayalam, Crime News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



