അമ്മ പിറന്നാൾ സമ്മാനമായി നൽകിയ തോക്ക് കൊണ്ട് 4 പേരെ വെടിവച്ചുകൊന്ന് 16കാരൻ.
അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ സ്കൂളിൽ ആണ് സംഭവം. അമ്മ ഷോൺടായ് നിക്കേഴ്സൺ ആണ് മകൻ ഗ്രിഫിൻ ജെ. ജോൺ രണ്ടാമന് തോക്ക് പിറന്നാൾ സമ്മാനമായി നൽകിയതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
|
2026 ഓഗസ്റ്റിലാണ് അമ്മ നിയമപരമായി മാവറിക് 88 പമ്പ് ആക്ഷൻ 12-ഗേജ് ഷോട്ട്ഗൺ വാങ്ങിയത്. വിനോദ ആവശ്യങ്ങൾക്കായാണ് മകന് തോക്ക് നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ച ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലായിരുന്നു വെടിവെപ്പ്. സ്കൂളിൽ മുമ്പ് പ്രത്യേക പരിഗണന ആവശ്യമായ വിദ്യാർഥിയായിരുന്ന കൗമാരക്കാരൻ ആദ്യം റോഡിലൂടെ പോയ പിക്കപ്പ് ട്രക്കിന് നേരെ വെടിയുതിർത്തു. ഇതോടെ ട്രക്ക് ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് സ്കൂളിലെത്തിയ പ്രതി പൂട്ടിയിട്ടിരുന്ന ഗ്ലാസ് വാതിലുകൾ വെടിവെച്ച് തകർത്താണ് അകത്തുകയറിയത്. പ്രവേശന കവാടത്തിന് സമീപത്തെ ക്ലാസ് മുറിയിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരൻ റോം സമ്മർ ഉൾപ്പെടെ മൂന്ന് കുട്ടികളാണ് മരിച്ചത്. മരിച്ച മറ്റുരണ്ട് കുട്ടികൾക്ക് എട്ട്, 11 വയസ്സായിരുന്നു. 25കാരിയായ മേഗൻ ലാംബർട്ടാണ് കൊല്ലപ്പെട്ട അധ്യാപിക.
വെടിവെപ്പിൽ ഏഴ് വയസ്സുകാരിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. സംഭവസമയത്ത് നാല് മുതിർന്നവരും അഞ്ച് കുട്ടികളുമടക്കം ഒമ്പത് പേർ ക്ലാസ് മുറിയിലുണ്ടായിരുന്നു.
പിക്കപ്പ് ട്രക്കിന് നേരെയുള്ള വെടിവെപ്പ് കണ്ട 36കാരനായ കെയ്ലബ് ജിയാമാൻകോ പ്രതിയെ പിന്തുടർന്ന് സ്കൂളിലെത്തി. ആയുധം പിടിച്ചെടുക്കാൻ ഒരു അധ്യാപകൻ പ്രതിയുമായി ഏറ്റുമുട്ടുന്നതിനിടെ ജിയാമാൻകോ പ്രതിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിൽ പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലപ്പെട്ട കുട്ടികളിലൊരാളുടെ മാതാപിതാക്കൾ സ്കൂളിന്റെ സുരക്ഷാ നടപടികളും കൗമാരക്കാരന് തോക്ക് ലഭിച്ച സാഹചര്യവും പരിശോധിക്കാനായി അഭിഭാഷകരെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ALSO READ:സെല്‍ഫി വീഡിയോയ്ക്ക് വേണ്ടി കുഞ്ഞിനെ മറന്നു; ബീച്ചില്‍ ഒഴുക്കില്‍പ്പെട്ട കുഞ്ഞിന്റെ വീഡിയോ വൈറല്‍!
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



