20
Oct 2026
Tue
20 Oct 2026 Tue
Aluva Train Accident Youth Dies Jumping Off Moving Train

ആലുവ: ട്രെയിന്‍ യാത്രയിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ആലുവയില്‍ ഉണ്ടായ അപകടം. സ്റ്റോപ്പില്ലാത്ത റെയില്‍വേ സ്റ്റേഷനില്‍ വേഗത കുറഞ്ഞ ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അല്‍ത്താഫ് (35) ആണ് മരണപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

സംഭവിച്ചത് ഇങ്ങനെ…

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിലാണ് അല്‍ത്താഫ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഈ ട്രെയിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഔദ്യോഗിക സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ആലുവ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞത് കണ്ട്, ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങാന്‍ അല്‍ത്താഫ് ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കാല്‍വഴുതി പ്ലാറ്റ്ഫോമിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറേക്കാലം പ്രവാസിയായിരുന്ന അല്‍ത്താഫ്, നാട്ടില്‍ തിരിച്ചെത്തിയ ശേഷം യൂബര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീരിലാണ് ബന്ധുക്കളും നാട്ടുകാരും.

Tags: Aluva Train Accident, Train Jump Death Kerala, Aluva Railway Station News, Ponjassery Althaf Death, Malayalam News, Crime News Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക