23
Oct 2026
Fri
23 Oct 2026 Fri
Indian Passport

ദുബായ്: യു.എ.ഇയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന് ആശ്വാസമേകി പുതിയ പാസ്‌പോർട്ട് വിതരണ മാർഗ്ഗനിർദ്ദേശങ്ങളുമായി കോൺസുലാർ സേവനദാതാക്കളായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്. യു.എ.ഇയിലുടനീളമുള്ള നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകൾ (ICAC) ഒക്ടോബർ 22 മുതൽ പ്രവർത്തനം അവസാനിപ്പിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പിന്നാലെ, പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്രങ്ങളിൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെങ്കിലും നിലവിൽ അപേക്ഷ നൽകിയവർക്ക് പാസ്‌പോർട്ട് നേരിട്ട് കൈപ്പറ്റാനുള്ള കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അൽഹിന്ദ് ട്രാവൽസ് വ്യക്തമാക്കി.

അടച്ചുപൂട്ടിയ കേന്ദ്രങ്ങളിൽ നിന്നും പാസ്‌പോർട്ട് കൈപ്പറ്റുന്നത് എങ്ങനെ?

അൽഹിന്ദ് ട്രാവൽസ് നൽകിയ പുതിയ വിവരങ്ങൾ പ്രകാരം പ്രവർത്തനം നിർത്തിയ കേന്ദ്രങ്ങളിലെ പാസ്‌പോർട്ട് വിതരണ ക്രമീകരണങ്ങൾ താഴെ പറയുന്ന വിധത്തിലാണ്:

  • പാസ്‌പോർട്ട് വിതരണം തുടരുന്ന കേന്ദ്രങ്ങൾ: അബുദാബിയിലെ മുസഫ (Capital Mall), ദുബായിലെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP 1), ഷാർജയിലെ അൽ മജാസ് (Bell Rashid Towers) എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും പാസ്‌പോർട്ട് നേരിട്ട് കൈപ്പറ്റാനുള്ള കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കും.

  • അൽ റീം അപേക്ഷകർ അൽ ദാനയിലേക്ക്: അബുദാബിയിലെ അൽ റീം ഐലൻഡ് സെന്റർ വഴി അപേക്ഷ നൽകിയിരുന്നവർ പാസ്‌പോർട്ട് കൈപ്പറ്റാൻ അബുദാബിയിലെ അൽ ദാന (Al Danah – Al Ghaith Tower) സെന്ററിലാണ് പോകേണ്ടത്.

  • നേരിട്ട് കൈപ്പറ്റാൻ ഓപ്ഷൻ നൽകിയവർക്ക് മാത്രം: പാസ്‌പോർട്ടിനായി അപേക്ഷ സമർപ്പിച്ച സമയത്ത് കൊറിയറിന് പകരം ‘നേരിട്ടെത്തി കൈപ്പറ്റാം’ (Counter Collection) എന്ന ഓപ്ഷൻ തെരഞ്ഞെടുത്തവർക്ക് മാത്രമായിരിക്കും ഈ കേന്ദ്രങ്ങൾ വഴി പാസ്‌പോർട്ടുകൾ ലഭ്യമാവുക.

സേവനങ്ങൾ മുടങ്ങില്ല; പ്രവർത്തനം തുടരുന്ന 12 കേന്ദ്രങ്ങൾ

നാല് കേന്ദ്രങ്ങൾ നിർത്തിയെങ്കിലും യു.എ.ഇയിലുടനീളമുള്ള 12 കേന്ദ്രങ്ങളിലൂടെ പാസ്‌പോർട്ട് പുതുക്കൽ, വിസ, അറ്റസ്റ്റേഷൻ അടക്കമുള്ള മുഴുവൻ കോൺസുലാർ സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമായിരിക്കും. അപ്പോയിന്റ്‌മെന്റുകൾക്കായി ഔദ്യോഗിക പോർട്ടൽ വഴി ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും സ്ലോട്ടുകൾ ലഭ്യമാക്കിവരുന്നുണ്ട്.

പ്രവർത്തനം തുടരുന്ന 12 അപ്ലിക്കേഷൻ സെന്ററുകൾ:

പ്രവിശ്യ / മേഖല സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ
അബുദാബി & അൽ ദഫ്ര

1. അൽ ദാന (അൽ ഗെയ്ത്ത് ടവർ)


2. അൽ ഐൻ (അൽ ഖിബീസി)


3. മദീനത്ത് സായിദ് (ബിൽഡിംഗ് 55)


4. ഗയാത്തി (ഗയാത്തി മാൾ)

ദുബായ് & വടക്കൻ എമിറേറ്റുകൾ

5. ബർ ദുബായ് (യുഡബ്ല്യു മാൾ, അൽ മൻഖൂൽ)


6. ഷാർജ (ഇന്ത്യൻ അസോസിയേഷൻ)


7. അജ്മാൻ (ഇന്ത്യൻ അസോസിയേഷൻ)


8. ഉമ്മുൽ ഖുവൈൻ (ഇന്ത്യൻ അസോസിയേഷൻ)


9. റാസൽഖൈമ (ഇന്ത്യൻ റിലീഫ് കമ്മിറ്റി)


10. ഫുജൈറ (ഇന്ത്യൻ സോഷ്യൽ ക്ലബ്)


11. കൽബ (ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ്)


12. ഖോർഫക്കാൻ (സറൂനി ബിൽഡിംഗ്)

പാസ്‌പോർട്ട് സേവനങ്ങൾക്കായി അപേക്ഷകർ നേരിട്ടെത്തുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്‌മെന്റ് സമയം പാലിക്കാനും കൃത്യമായ രേഖകൾ കൈവശം കരുതാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

Tags: UAE Indian Embassy Passport Update, Indian Consular Application Centre UAE, Alhind Tours and Travels UAE Passport, Indian Expats UAE Passport Renewal, Gulf News Malayalam, Pravasi News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക