കെഎംസിസി ഓഫീസിൽ നിന്ന് പണം കവർന്ന കേസിൽ ഖത്തർ പൊലീസ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് മലയാളികളും രണ്ട് പാകിസ്താൻ സ്വദേശികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്റഫ് ഹുസൈൻ, ഹാരിസ് താഴെ തയ്യുള്ളതിൽ, ലജീഷ് ലാൽ തച്ചറോത്ത് മീത്തൽ എന്നിവരും അസ്‌റർ യൂനുസ്, അൻസാർ മഹ്‌മൂദ് എന്നീ പാകിസ്താൻ സ്വദേശികളുമാണ് പ്രതികൾ. പൊലീസ് അറസ്റ്റ് ചെയ്ത ഇവർക്ക് നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. നാട്ടിലെത്തിയ കോഴിക്കോട് സ്വദേശികൾക്കെതിരായ അന്വേഷണം കൊയിലാണ്ടി പൊലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
|
2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസിലെ റൂം ബോയിയെ കൈയും കാലും കെട്ടിയിട്ട ശേഷം സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സംഘം പണം കവർന്നത്. സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവായ ബാലകൃഷ്ണൻ കീഴടങ്ങിയിരുന്നു. ഇയാൾ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ.
കവർച്ചയുമായി ബന്ധപ്പെട്ട് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ വർഷം സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഖത്തറിലെ കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന കേരളത്തിൽ നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച പണമാണ് കവർന്നത്. പദ്ധതിയുടെ ഭാഗമായി അംഗങ്ങളിൽ നിന്ന് പ്രതിമാസം 20 റിയാൽ വീതം പിരിച്ചാണ് തുക സമാഹരിച്ചിരുന്നത്. അംഗങ്ങൾക്ക് അസുഖമോ മരണമോ സംഭവിച്ചാൽ 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ധനസഹായം നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കെഎംസിസി നൽകിയ പരാതിയിൽ ഖത്തർ പൊലീസും കേരളത്തിലെ ഗൂഢാലോചന സംബന്ധിച്ച് കൊയിലാണ്ടി പൊലീസും അന്വേഷണം തുടരുകയാണ്.
ALSO READ:5 രൂപയുടെ ചിപ്സ് പാക്കറ്റിൽ 4 ഗ്രാം മാത്രം! പെപ്സികോ 8,005 രൂപ നഷ്ടപരിഹാരം നൽകണം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



