31
Oct 2026
Sat
31 Oct 2026 Sat
Krupa Alva Expelled From Congress Over Fake Sting Operation Controversy

ബെംഗളൂരു: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ഒളിക്യാമറ (സ്റ്റിംഗ് ഓപ്പറേഷന്‍) വിവാദത്തില്‍ കടുത്ത നടപടിയുമായി പാര്‍ട്ടി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ കൃപ ആല്‍വയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടി പാര്‍ട്ടിക്കുണ്ടായ മാനക്കേട് കണക്കിലെടുത്ത്

വിവാദം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നാണക്കേടുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെപിസിസിയുടെ അടിയന്തര നടപടി. കെപിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് ചൂണ്ടിക്കാട്ടി കെപിസിസി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമി ഉത്തരവ് പുറത്തിറക്കി.

വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് കൃപ ആല്‍വയ്ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അവര്‍ യാതൊരു മറുപടിയും നല്‍കിയിരുന്നില്ല.

തെറ്റായ പ്രചാരണം; വീഡിയോ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതെന്ന് പൊലീസ്

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ നിര്‍മ്മിച്ചതിന് പിന്നില്‍ കൃപ ആല്‍വയ്ക്കും കന്നഡ ചാനലായ ‘പവര്‍ ടിവി’ എം.ഡി രാകേഷ് ഷെട്ടിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. തുടര്‍ന്ന് സിദ്ധരാമയ്യ നിയമനടപടികള്‍ സ്വീകരിക്കുകയും വിഡിയോ പ്രചരിപ്പിക്കുന്നത് തടഞ്ഞ് കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് നേടുകയും ചെയ്തിരുന്നു.

ഈ കേസില്‍ ബെംഗളൂരു പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നത്. സിദ്ധരാമയ്യയ്ക്കെതിരായ ലൈംഗിക പീഡന ആരോപണം അടങ്ങിയ ഒളിക്യാമറ ദൃശ്യങ്ങളും കഥകളും പൂര്‍ണ്ണമായും കെട്ടിച്ചമച്ചതും ബോധപൂര്‍വം വ്യാജമായി നിര്‍മ്മിച്ചതുമാണെന്ന് പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കി. കേസില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും വിഡിയോയില്‍ പറയുന്ന തരത്തിലുള്ള ഒരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിച്ചതും പാര്‍ട്ടി കൃപ ആല്‍വയ്‌ക്കെതിരെ കര്‍ശന നടപടിയെടുത്തതും.

Tags: Krupa Alva Expelled From Congress, Karnataka Fake Sting Operation Controversy, Siddaramaiah Sting Video Case, KPCC Action Kripa Alva, Political News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക