മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മത് കോയ അന്തരിച്ചു. വിദേശ സന്ദർശനത്തിനിടെ കസാക്കിസ്ഥാനിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
|
എം.എസ്.എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം സിവിൽ എൻജിനീയർ കൂടിയായിരുന്നു. ബിൽടെക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ, ലെൻസ്ഫെഡ് മുൻ സംസ്ഥാന പ്രസിഡന്റ്, സിസ്കോ മുൻ പ്രസിഡന്റ്, റോട്ടറി സൗത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സിസ്കോ യത്തീം കെയർ ചെയർമാനായും സാമൂഹിക-സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. യാത്രാനുഭവങ്ങൾ ഉൾപ്പെടെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
സെലീനയാണ് ഭാര്യ. മുംസിന, മുംഷാന, മുംഷാദ് എന്നിവർ മക്കളാണ്.അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ മേഖലകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





