02
Nov 2026
Mon
02 Nov 2026 Mon
Shajan Scaria

വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അപകീർത്തി കേസിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്. കേസിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ലുലു കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ലിക്ക് ബൈറ്റുകൾക്കും കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാനുമാണ് ചിലർ മാന്യമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷാജൻ സ്‌കറിയ മാപ്പ് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിന്റെ പേരിൽ കേസിൽ ഒത്തുതീർപ്പുണ്ടാകില്ലെന്നും നന്ദകുമാർ പറഞ്ഞു.

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ പേരിൽ സ്ഥാപനങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്താനും അപകീർത്തിപ്പെടുത്താനും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അധിക്ഷേപ നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 നവംബറിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ച വീഡിയോയിലെ പരാമർശങ്ങളാണ് കേസിന് ആധാരം. യൂസഫലിക്കെതിരെയും ഫഹാസ് അഷ്റഫിനെതിരെയും വീഡിയോയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിക്കുകയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുകയും ചെയ്തു.

വീഡിയോയിൽ യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ഷാജൻ സ്‌കറിയ പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുകൊണ്ട് നിയമനടപടികളിൽനിന്ന് പിന്നോട്ടുപോകില്ലെന്നാണ് ലുലു ഗ്രൂപ്പിന്റെ നിലപാട്.

ALSO READ:

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക